ചക്കുപള്ളം മന്നം ശതാബ്ദി മെമ്മോറിയല്‍ ഹാള്‍ ഉദ്ഘാടനം
ചക്കുപള്ളം മന്നം ശതാബ്ദി മെമ്മോറിയല്‍ ഹാള്‍ ഉദ്ഘാടനം

ഇടുക്കി: ചക്കുപള്ളം എന്‍എസ്എസ് കരയോഗം നിര്‍മാണം പൂര്‍ത്തീകരിച്ച മന്നം ശതാബ്ദി മെമ്മോറിയല്‍ ഹാള്‍ ഹൈറേഞ്ച് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കരയോഗം വൈസ് പ്രസിഡന്റ് കെ ആര്‍ മധു അധ്യക്ഷത വഹിച്ചു. യോഗത്തിന് മുന്നോടിയായി ഓഫീസ് അങ്കണത്തില്‍ പതാക ഉയര്‍ത്തി. കരയോഗം പ്രസിഡന്റ് സി അജികുമാര്‍ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. വനിതാ സമാജം പ്രസിഡന്റ് ശ്യാമള മധു പുരസ്‌കാര വിതരണം നത്തി. എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ഉപഹാരം നല്‍കി അനുമോദിച്ചു. കരയോഗം സെക്രട്ടറി റ്റി കെ അനില്‍കുമാര്‍, രാജേഷ് എന്‍ നായര്‍, എന്‍എസ്എസിന്റെയും വനിതാ സമാജത്തിന്റെയും താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






