ഉപ്പുതോട്ടില്‍ 100 ലിറ്റര്‍ പോണ്ടിച്ചേരി മദ്യവുമായി ഒരാള്‍ പിടിയില്‍

ഉപ്പുതോട്ടില്‍ 100 ലിറ്റര്‍ പോണ്ടിച്ചേരി മദ്യവുമായി ഒരാള്‍ പിടിയില്‍

Aug 29, 2026 - 10:29
 0
ഉപ്പുതോട്ടില്‍ 100 ലിറ്റര്‍ പോണ്ടിച്ചേരി മദ്യവുമായി ഒരാള്‍ പിടിയില്‍
This is the title of the web page

ഇടുക്കി: കേരളത്തില്‍ വില്‍പന നടത്താന്‍ അനുമതിയില്ലാത്ത 100 ലിറ്റര്‍ പോണ്ടിച്ചേരി മദ്യവുമായി ഒരാളെ തങ്കമണി എക്സൈസ് സംഘം പിടികൂടി. ഉപ്പുതോട് പതിനേഴ് കമ്പനി കയത്തിങ്കല്‍ ഷാജി വര്‍ഗീസാണ് (50) അറസ്റ്റിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ രാഹുല്‍ ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഷാജിയുടെ വീട്ടില്‍നിന്ന് 200 കുപ്പികളിലായി സൂക്ഷിച്ചിരുന്ന മദ്യം കണ്ടെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിക്കെതിരെ മുമ്പും സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. പോണ്ടിച്ചേരിയില്‍നിന്ന് വില്‍പനയ്ക്കായി മദ്യമെത്തിക്കുന്ന ഇടനിലക്കാരില്‍നിന്നാണ് ഇത് വാങ്ങിയതെന്ന് പ്രതി മൊഴി നല്‍കി. ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ജിന്‍സണ്‍ സി എന്‍, ബിനു ജോസഫ്, ഷീന തോമസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആനന്ദ് വിജയന്‍, മുഹമ്മദ് ഷിബില്‍, സിവില്‍ എക്‌സൈസ് ഡ്രൈവര്‍ അഗസ്റ്റിന്‍ തോമസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow