അണക്കരയില്‍ കുളത്തിലെ വളര്‍ത്തുമീനുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍
അണക്കരയില്‍ കുളത്തിലെ വളര്‍ത്തുമീനുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍
ഇടുക്കി: അണക്കരയില്‍ കുളത്തിലെ വളര്‍ത്തുമത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. മോണ്‍ട്‌ഫോര്‍ട്ട് സ്‌കൂളിനുസമീപം കിഴക്കേപ്പറമ്പില്‍ കെ പി തോമസിന്റെ(രാജന്‍) കുളത്തിലെ ചെറുതും വലുതുമായ നൂറുകണക്കിന് മത്സ്യങ്ങളാണ് രണ്ടുദിവസത്തിനിടെ ചത്തത്. കര്‍ഷകനായ ഇദ്ദേഹത്തിന് മൂന്നുകുളങ്ങളില്‍ മത്സ്യക്കൃഷിയുണ്ട്. ഒരുകുളത്തിലെ മീനുകളാണ് കൂട്ടത്തോടെ ചത്തത്. കാരണം വ്യക്തമല്ല. കുളത്തിലെ വെള്ളം ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കും. കൃഷിവകുപ്പിലും ചക്കുപള്ളം പഞ്ചായത്തിലും വിവരമറിയിച്ചിട്ടുണ്ട്.
What's Your Reaction?