സംസ്ഥാനത്ത് വരയാടുകളുടെ കണക്കെടുപ്പ് 24 മുതല്‍
സംസ്ഥാനത്ത് വരയാടുകളുടെ കണക്കെടുപ്പ് 24 മുതല്‍
ഇടുക്കി: ഈ വര്‍ഷത്തെ വരയാടുകളുടെ കണക്കെടുപ്പ് 24 മുതല്‍ 27 വരെ നടക്കും. ഇതോടൊപ്പം തമിഴ്‌നാട്ടിലെ വന മേഖലകളിലും വരയാട് കണക്കെടുപ്പ് നടക്കും.19 വനം ഡിവിഷനുകളെ 95 ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ വി ഹരികൃഷ്ണന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ നിതിന്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം കേരളം, തമിഴ്‌നാട് വനം വകുപ്പുകള്‍ സംയുക്തമായി നടത്തിയ കണക്കെടുപ്പില്‍ ഇരു സംസ്ഥാനങ്ങളിലുമായി 2668 വരയാടുകളെ കണ്ടെത്തിയിരുന്നു. ഇതില്‍ ഏറ്റവുമധികം വരയാടുകളെ കണ്ടെത്തിയത് ഇരവികുളത്തായിരുന്നു. 841 എണ്ണത്തിനെയാണ് ഇരവികുളത്ത് കണ്ടെത്തിയത്. ഇതില്‍ 144 എണ്ണം പുതുതായി പിറന്ന കുഞ്ഞുങ്ങളായിരുന്നു. കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍, ഫീല്‍ഡ് ഡയറക്ടര്‍ പി പി പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
What's Your Reaction?