കട്ടപ്പന ബിആര്‍സി ഭിന്നശേഷി കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി
കട്ടപ്പന ബിആര്‍സി ഭിന്നശേഷി കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: കട്ടപ്പന ബിആര്‍സി സെന്റ് ജോര്‍ജ് സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ആദ്യ ഘട്ടത്തില്‍ ചലന പരിമിതിയുള്ള കുട്ടികള്‍, കേള്‍വി, സംസാര പരിമിതിയുള്ള കുട്ടികള്‍ എന്നിവര്‍ക്കായാണ് ക്യാമ്പ് നടത്തിയത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ഡോ. അരുണ്‍ രവി , ഇഎന്‍ടി വിഭാഗം ഡോ. ശ്രീജ എന്നിവര്‍ പങ്കെടുത്തു. സമഗ്രശിക്ഷാ കേരളാ ഇടുക്കി ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ സുനില്‍ ടി തോമസ്, അബ്ദുള്‍ സലാം എം എം, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. ബിആര്‍സി പ്രതിനിധികളായ ഷാന്റി പി ടി, സൗമ്യ രവീന്ദ്രന്‍, ടിന്റുമോള്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?