ലബ്ബക്കട ജെപിഎം കോളേജില്‍ മാനസികാരോഗ്യ വാരാചരണം നടത്തി
ലബ്ബക്കട ജെപിഎം കോളേജില്‍ മാനസികാരോഗ്യ വാരാചരണം നടത്തി
ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എംഎസ് ഡബ്ല്യു വിഭാഗം നടത്തിവന്ന ലോക മാനസികാരോഗ്യ വാരാചരണം സമാപിച്ചു. ബോധവല്‍ക്കരണ ക്ലാസുകളും മത്സരങ്ങളും സംഘടിപ്പിച്ചു. 'ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും മാനസിക ആരോഗ്യം' എന്നതാണ് ഈവര്‍ഷത്തെ ആശയം. ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. 'മാനസികാരോഗ്യവും ക്ഷേമവും' എന്ന വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആശിഷ് ജോര്‍ജ് മാത്യു ക്ലാസെടുത്തു.
കോളേജ് വിദ്യാര്‍ഥികള്‍ക്കായി അണ്ടര്‍സ്റ്റാന്‍ഡിങ് ആന്‍ഡ് പ്രിവന്റിങ് സൂയിസൈഡ്- എ സോഷ്യല്‍ വര്‍ക്ക് അപ്രോച്ച്' എന്ന വിഷയത്തില്‍ ക്ലാസും സംഘടിപ്പിച്ചു. കൂടാതെ ചലച്ചിത്ര പ്രദര്‍ശനവും ചര്‍ച്ചയും ചിത്ര രചന, ക്വിസ്, ടോക്ക് യുവര്‍ ക്രൗണ്‍, സ്റ്റാന്‍ഡ് അപ്പ് കോമഡി മത്സരങ്ങളും നടത്തി.
സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. വി ജോണ്‍സണ്‍ അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ് ചക്കാലയില്‍, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി രേഷ്മ എലിസബത്ത് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ എലിസബത്ത് ജോസ്, അഖില മരിയ ജോഷി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

