വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്  

വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്  

Jun 4, 2026 - 17:27
 0
വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്  
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് മാരിയമ്മന്‍ കോവിലിനുസമീപം  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ വിജയന്‍, യാത്രക്കാരായ വള്ളക്കടവ് സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. വണ്ടിപ്പെരിയാറില്‍നിന്ന് വള്ളക്കടവിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും വള്ളക്കടവില്‍നിന്ന് വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സിഎച്ച്‌സിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow