ഓപ്പറേഷന്‍ തൂഫാന്‍: രാജാക്കാട്ട് കഞ്ചാവുമായി യുവാവ് പിടിയില്‍     

ഓപ്പറേഷന്‍ തൂഫാന്‍: രാജാക്കാട്ട് കഞ്ചാവുമായി യുവാവ് പിടിയില്‍     

Jun 4, 2026 - 17:15
Jun 4, 2026 - 17:17
 0
ഓപ്പറേഷന്‍ തൂഫാന്‍: രാജാക്കാട്ട് കഞ്ചാവുമായി യുവാവ് പിടിയില്‍     
This is the title of the web page

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ലഹരിവിരുദ്ധ സ്‌പെഷ്യല്‍ ഡ്രൈവ്  ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ രാജാക്കാട്ടില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. മമ്മട്ടിക്കാനം കടുവാപറമ്പില്‍ സ്വദേശി ക്രിസ്റ്റി (23) ആണ് രാജാക്കാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 4ഓടെ രാജാക്കാട് വില്ലേജിലെ മമ്മട്ടിക്കാനം കരയിലാണ് സംഭവം. കുത്തുങ്കല്‍-മമ്മട്ടിക്കാനം റോഡിലൂടെ പരിശോധനയുടെ ഭാഗമായി വരികയായിരുന്ന പൊലീസിന്റെ വാഹനം കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയിലാണ് പ്രതിയുടെ പാന്റ്‌സിന്റെ പോക്കറ്റില്‍നിന്നും പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ലഹരി മാഫിയക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow