പെട്രോളിയം ഉല്‍പ്പന്ന വില വര്‍ധന: സിപിഐ എം കട്ടപ്പനയില്‍ ജനകീയ പ്രക്ഷോഭം നടത്തി

പെട്രോളിയം ഉല്‍പ്പന്ന വില വര്‍ധന: സിപിഐ എം കട്ടപ്പനയില്‍ ജനകീയ പ്രക്ഷോഭം നടത്തി

Jun 4, 2026 - 14:58
 0
പെട്രോളിയം ഉല്‍പ്പന്ന വില വര്‍ധന: സിപിഐ എം കട്ടപ്പനയില്‍ ജനകീയ പ്രക്ഷോഭം നടത്തി
This is the title of the web page

ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ അതേപടി കേരളത്തില്‍ തുടരാനാണ് യുഡിഎഫ് സര്‍ക്കാര്‍ നീക്കമെന്ന് മുന്‍ മന്ത്രി എം എം മണി. ഇന്ധന, പാചകവാതക വില വര്‍ധനക്കെതിരെ സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി, കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ ദ്രോഹ നടപടിക്കെതിരെ പ്രതിപക്ഷത്തായിരുന്നപ്പോള്‍ മുറവിളി നടത്തിയിരുന്ന യുഡിഎഫ്, ഭരണം ലഭിച്ചപ്പോള്‍ മൗനം പാലിക്കുകയാണ്. ഭരണം ആരംഭിച്ച ആദ്യനാളുകളില്‍ തന്നെ ദ്രോഹനടപടികളുമായി യുഡിഎഫ് ജനത്തെ ബുദ്ധിമുട്ടിച്ചുതുടങ്ങി. മലയോര ജനതയെ എക്കാലവും ദ്രോഹിച്ചത് മുന്‍ യുഡിഎഫ് സര്‍ക്കാരുകളാണ്. കുടിയിറക്കലുകള്‍ നടത്തിയും ജനവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും ദ്രോഹിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനക്കെതിരെ സമരം ശക്തമാക്കുമെന്നും എം എം മണി പറഞ്ഞു.
ഏരിയ കമ്മിറ്റിയംഗം ടോമി ജോര്‍ജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, പി ബി ഷാജി, കെ പി സുമോദ്, ജോയി ജോര്‍ജ്, എസ് എസ് പാല്‍രാജ്, കെ എന്‍ ബിനു, കെ എന്‍ വിനീഷ്‌കുമാര്‍, കെ പി സജി, ലിജോബി ബേബി തുടങ്ങിയവര്‍ സംസാരിച്ചു. കുന്തളംപാറ റോഡില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിരവധിപേര്‍ അണിനിരന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow