കുമളി പഞ്ചായത്തില്‍ എല്‍ഡിഎഫ് കുടുംബയോഗങ്ങള്‍ തുടങ്ങി 

കുമളി പഞ്ചായത്തില്‍ എല്‍ഡിഎഫ് കുടുംബയോഗങ്ങള്‍ തുടങ്ങി 

Nov 30, 2025 - 10:50
 0
കുമളി പഞ്ചായത്തില്‍ എല്‍ഡിഎഫ് കുടുംബയോഗങ്ങള്‍ തുടങ്ങി 
This is the title of the web page

ഇടുക്കി: കുമളി പഞ്ചായത്ത് എല്‍ഡിഎഫ് കുടുംബയോഗങ്ങള്‍ക്ക് തുടക്കമായി. മുരിക്കടിയില്‍ അഞ്ചാം നഗറില്‍ സ്ഥാനാര്‍ഥി സംഗമവും കുടുംബയോഗവും സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജ്യം ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ആര്‍എസ്എസും ബിജെപിയും രാജ്യത്തെ അപകടത്തിലാക്കിയിരിക്കുകയാണ്. നിരവധി വികസന പ്രവര്‍ത്തനങ്ങളും പുരോഗതിയും കൊണ്ടുവന്ന എല്‍ഡിഎഫ് സര്‍ക്കാരിന് പിന്തുണ നല്‍കേണ്ടത് എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കുമളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിനീഷ് ദേവ് അധ്യക്ഷനായി. അരുണ്‍ കുമാര്‍ എസ്, സ്ഥാനാര്‍ഥി കളായ സിന്ധു വിനോദ്, ഷീബ തോമസ്, മണിമേഖല, കവിത സമ്പത്ത്കുമാര്‍, ഷൈനി ജോസഫ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow