കട്ടപ്പന-പുളിയന്‍മല റോഡിലെ സൈന്‍ ബോര്‍ഡുകള്‍ വൃത്തിയാക്കി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണ്‍
കട്ടപ്പന-പുളിയന്‍മല റോഡിലെ സൈന്‍ ബോര്‍ഡുകള്‍ വൃത്തിയാക്കി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണ്‍
ഇടുക്കി: റോഡപകടങ്ങള്‍ ഒഴിവാക്കുക, ശബരിമല തീര്‍ഥാടകരും അന്യസംസ്ഥാന വിനോദസഞ്ചാരികളും വഴിയറിയാതെ ബുദ്ധിമുട്ടുന്നത് ഒഴിവാക്കുക എന്നീ ലക്ഷ്യത്തോടെ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണ്‍ സൈന്‍ ബോര്‍ഡുകള്‍ വൃത്തിയാക്കി. പ്രോഗ്രാം കട്ടപ്പന ട്രാഫിക് എസ്‌ഐ പി കെ വിനോദ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന-പുളിയന്‍മല റോഡിലെ ഹെയര്‍പിന്‍ വളവുകളിലെ സൈന്‍ ബോര്‍ഡുകളും മറ്റ് സുരക്ഷാ ബോര്‍ഡുകളും വൃത്തിയാക്കി. ക്ലബ് പ്രസിഡന്റ് പ്രദീപ് എസ് മണി, സെക്രട്ടറി കെ എസ് രാജീവ്, മനോജ് അഗസ്റ്റിന്‍, പ്രദീപ് രാജന്‍, സുരേഷ് കുഴിക്കാട്ട് , കെ ജെ ജെയിംസ്, അനില്‍ രവീന്ദ്രന്‍, അഭിലാഷ് എ എസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?