റോട്ടറി ആന്‍സ് ക്ലബ് ഓഫ് കട്ടപ്പനയുടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഡിസംബര്‍ 3ന്
റോട്ടറി ആന്‍സ് ക്ലബ് ഓഫ് കട്ടപ്പനയുടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഡിസംബര്‍ 3ന്
ഇടുക്കി: റോട്ടറി ആന്‍സ് ക്ലബ് ഓഫ് കട്ടപ്പനയും കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രവും ജില്ലാ ആശുപത്രിയും ചേര്‍ന്ന് ഡിസംബര്‍ 3ന് കട്ടപ്പനയില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തും. ക്യാമ്പില്‍ ഡോക്ടര്‍, ഓപ്‌റ്റോമെട്രിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, കോ-ഓര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് എന്നിവരുടെ സേവനം ലഭ്യമാകും. പ്രമേഹം മൂലം കണ്ണിനെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപതി കണ്ടെത്താനുള്ള പ്രത്യേക പരിശോധനയും ക്യാമ്പില്‍ ലഭ്യമാകും. റോട്ടറി ആന്‍സ് ക്ലബ് പ്രസിഡന്റ് ആന്‍സി കുര്യന്‍, സെക്രട്ടറി മെര്‍ലിന്‍ അജോ, ട്രഷറര്‍ രാജി സന്ദീപ്, പ്രോഗ്രാം ചെയര്‍മാന്‍ ഷേര്‍ളി ബൈജു, ഒപ്‌റ്റോമെട്രസ്റ്റ് ഷാനിദ എന്നിവര്‍ നേതൃത്വം നല്‍കും. രജിസ്റ്റര്‍ ചെയ്യാന്‍: 99474 07002(ഡോ. വിനോദ്കുമാര്‍), 95391 92927( അജോ എബ്രഹാം) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
What's Your Reaction?