ജ്യോതി ജീവപൂര്‍ണ ട്രസ്റ്റ് കട്ടപ്പനയില്‍ സ്ത്രീ സുരക്ഷാ ബോധവല്‍കരണ ക്ലാസ് നടത്തി
ജ്യോതി ജീവപൂര്‍ണ ട്രസ്റ്റ് കട്ടപ്പനയില്‍ സ്ത്രീ സുരക്ഷാ ബോധവല്‍കരണ ക്ലാസ് നടത്തി

ഇടുക്കി: ജ്യോതി ജീവപൂര്‍ണ ട്രസ്റ്റ് അര്‍ച്ചന വിമന്‍സ് സെന്റര്‍ സ്ത്രീ സുരക്ഷ ബോധവല്‍ക്കരണ സെമിനാറും പഠനോപകരണ വിതരണവും നടത്തി. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ബിന്ദുലത രാജു ഉദ്ഘാടനം ചെയ്തു. അര്‍ച്ചന വിമന്‍സ് സെന്റര്‍ പ്രോജക്ട് മാനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍ അധ്യക്ഷനായി. അഡ്വ. ഫെവിത കെ വിശ്വം സ്ത്രീ സുരക്ഷ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. അസിസ്റ്റന്റ് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ഉണ്ണിമായ പി , യൂണിറ്റ് ഓഫീസര്‍ ബിന്ദു സന്തോഷ്, ആര്‍ച്ച് ഫെഡ് മെമ്പര്‍മാരായ സൂസമ്മ എബ്രാഹം, മേരി മാത്യു, ഷൈബി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






