ദേശീയപാതയോരത്തെ മരം മുറി വിഷയം: സിപിഎമ്മിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് 

ദേശീയപാതയോരത്തെ മരം മുറി വിഷയം: സിപിഎമ്മിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് 

Oct 1, 2024 - 23:04
 0
ദേശീയപാതയോരത്തെ മരം മുറി വിഷയം: സിപിഎമ്മിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് 
This is the title of the web page

ഇടുക്കി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മരംമുറിക്കുന്ന വിഷയത്തില്‍ സിപിഎം ജനങ്ങളെ വിഢികളാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്. ദേശീയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ പാതയോരത്ത് അപകടാവസ്ഥയില്‍ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്ന കാര്യത്തില്‍ ഇനിയും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സിപിഎമ്മിനെതിരെയും ഇടതുമുന്നണിയിലെ മറ്റിതര ഘടകക്ഷികള്‍ക്കെതിരെയും വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. മരംമുറി വിഷയത്തില്‍ മുന്‍ ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവില്‍ പുതിയ കലക്ടര്‍ തിരുത്തല്‍ വരുത്തിയിരുന്നു. ഈ വിഷയത്തില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ നിലവിലെ വസ്തുതയുമായി പൊരുത്തപ്പെടാത്ത റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്‍എച്ച് സംരക്ഷണ സമിതിയുടെ ഭാഗമായ സിപിഎമ്മില്‍ നിന്നടക്കമുള്ള ഭരണ കക്ഷി നേതാക്കള്‍ വിഷയത്തില്‍ ഉരുണ്ടുകളിക്കുകയാണെന്നും അടിമാലിയിലെ ജനസമൂഹത്തോട് നീതി പുലര്‍ത്താന്‍ കഴിയാത്ത പാര്‍ട്ടികള്‍ തങ്ങളുടെ വീഴ്ച്ച തുറന്നു സമ്മതിക്കാന്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്, മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow