ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷം: ചെറുതോണി ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനരഹിതം

ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷം: ചെറുതോണി ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനരഹിതം

Jun 23, 2025 - 14:03
Jun 23, 2025 - 14:34
 0
ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷം: ചെറുതോണി ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനരഹിതം
This is the title of the web page

ഇടുക്കി: ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ചെറുതോണി ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനരഹിതം. ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉദ്ഘാടനം നടത്തിയെങ്കിലും ബസ് സ്റ്റാന്‍ഡും ഇതിനോടനുബന്ധിച്ചുള്ള ഷോപ്പിങ് കോംപ്ലക്സും പ്രവര്‍ത്തനത്തിനായി തുറന്നുനല്‍കിയിട്ടില്ല. 2018ലെ പ്രളയത്തില്‍ താല്‍ക്കാലികമായുണ്ടായിരുന്ന ബസ് സ്റ്റാന്‍ഡ് ഒലിച്ചുപോയതിനെ തുടര്‍ന്നാണ് പൊലീസ് സ്റ്റേഷന് സമീപം സ്റ്റാന്‍ഡും ഷോപ്പിങ്് കോംപ്ലക്സും നിര്‍മിച്ചത്. 2024 ഫെബ്രുവരി 22 ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഇവ നാടിന് സമര്‍പ്പിച്ചു. ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ നിലവില്‍ റോഡരികിലാണ് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാല്‍ വെയിലത്തും മഴയത്തും വിദ്യാര്‍ഥികളും സ്ത്രീകളും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പൊതുശൗചാലമില്ലാത്തതിനാല്‍ ടൗണിലെത്തുന്നവരും ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവരും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ചാരിവച്ച് ഉദ്ഘാടനം നടത്തിയ ഫലകം ഷോപ്പിങ് കോംപ്ലക്സില്‍ മറിഞ്ഞുകിടക്കുന്നു. ബസ് സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്സും അടിയന്തരമായി തുറന്നുനല്‍കണമെന്നാണ്  ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow