കൊന്നത്തടിയില്‍ ചെണ്ടുമല്ലി പൂത്തുലഞ്ഞത് ഓണം കഴിഞ്ഞ്: വിപണിയില്ലാതെ വീട്ടമ്മമാര്‍ ആശങ്കയില്‍

കൊന്നത്തടിയില്‍ ചെണ്ടുമല്ലി പൂത്തുലഞ്ഞത് ഓണം കഴിഞ്ഞ്: വിപണിയില്ലാതെ വീട്ടമ്മമാര്‍ ആശങ്കയില്‍

Sep 4, 2026 - 11:57
 0
കൊന്നത്തടിയില്‍ ചെണ്ടുമല്ലി പൂത്തുലഞ്ഞത് ഓണം കഴിഞ്ഞ്: വിപണിയില്ലാതെ വീട്ടമ്മമാര്‍ ആശങ്കയില്‍
This is the title of the web page

ഇടുക്കി: ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ പൂക്കൃഷി വിളവെടുപ്പിന് പാകമായത് ഓണം കഴിഞ്ഞതോടെ. കൊന്നത്തടി പഞ്ചായത്തിലെ അഞ്ചാം മൈല്‍ മുതിരപ്പുഴ 16-ാം വാര്‍ഡിലെ 'ഐശ്വര്യ ഗ്രൂപ്പ്' കൃഷിക്കൂട്ടത്തിലെ വീട്ടമ്മമാരാണ് പൂക്കള്‍ വിറ്റഴിക്കാനാകാതെ ആശങ്കയിലായത്. റോഡരികിലെ 60 സെന്റ് സ്ഥലത്ത് അഞ്ഞൂറിലേറെ ഹൈബ്രിഡ് ഇനം ചെണ്ടുമല്ലികളാണ് ഇവര്‍ കൃഷി ചെയ്തത്. സുപ്രീം യെല്ലോ, അശോക ഓറഞ്ച് എന്നീ രണ്ട് ഇനങ്ങളാണ് തോട്ടത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ ഓണം കഴിഞ്ഞ ശേഷമാണ് ചെടികള്‍ വ്യാപകമായി പൂവിട്ടത്. ഇതോടെ കൃഷിക്ക് അനുയോജ്യമായ വിപണി ലഭിക്കാത്ത അവസ്ഥയായി. ഉഷ ഗോപകുമാര്‍, മിനി വാവച്ചന്‍, കുമാരി സോമന്‍, ലിജി കുര്യന്‍, അമ്പിളി സലീലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിക്കൂട്ടം പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ വര്‍ഷങ്ങളായി വാഴ, കപ്പ, പച്ചക്കറികള്‍ എന്നിവ വിജയകരമായി കൃഷി ചെയ്തിരുന്ന ഇവര്‍ ആദ്യമായാണ് പൂക്കൃഷി പരീക്ഷിച്ചത്. അധ്വാനവും മുതലും പാഴാകാതിരിക്കാന്‍ കുറഞ്ഞ വില ലഭിച്ചാലും പൂക്കള്‍ വില്‍ക്കാന്‍ ഇവര്‍ തയ്യാറാണ്. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍, പള്ളികള്‍, പൊതുചടങ്ങുകള്‍, അലങ്കാരങ്ങള്‍ എന്നിവയ്ക്കായി പൂക്കള്‍ ആവശ്യമുള്ളവര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ വീട്ടമ്മമാര്‍.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow