വാഴത്തോപ്പില്‍ അര്‍ബുദ രോഗിക്ക് സ്‌നേഹവീടൊരുക്കി ജില്ലാ വിമന്‍സ് കൗണ്‍സില്‍

വാഴത്തോപ്പില്‍ അര്‍ബുദ രോഗിക്ക് സ്‌നേഹവീടൊരുക്കി ജില്ലാ വിമന്‍സ് കൗണ്‍സില്‍

Sep 4, 2026 - 12:31
 0
വാഴത്തോപ്പില്‍ അര്‍ബുദ രോഗിക്ക് സ്‌നേഹവീടൊരുക്കി ജില്ലാ വിമന്‍സ് കൗണ്‍സില്‍
This is the title of the web page

ഇടുക്കി: ജില്ലാ വിമന്‍സ് കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വാഴത്തോപ്പില്‍ അര്‍ബുദ രോഗിക്ക് സ്‌നേഹവീട് നിര്‍മിച്ച് നല്‍കി. കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് താക്കോല്‍ കൈമാറി. വാഴത്തോപ്പ് സ്വദേശിയും രണ്ടുതവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്ത ഇരട്ടപ്ലാക്കല്‍ ഇ സി കുഞ്ഞിനാണ് വീട് നല്‍കിയത്. കേശമുനിക്കിനുസമീപം ആന്‍സണ്‍ കുഴിക്കാട്ട് നല്‍കിയ ആറ് സെന്റ് സ്ഥലത്താണ് വീട് നിര്‍മിച്ചത്. വാഴത്തോപ്പ് കത്തീഡ്രല്‍ വികാരി ഫാ. ടോമി അനിക്കുഴിക്കാട്ടിലിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ അടിത്തറ നിര്‍മിച്ച വീട് തുടര്‍ന്ന് ജില്ലാ വിമന്‍സ് കൗണ്‍സില്‍ ഏറ്റെടുത്ത് രണ്ടര മാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വീടിന്റെ പണി പൂര്‍ത്തിയാക്കിയ കുട്ടായിയെ ചടങ്ങില്‍ കലക്ടര്‍ അനുമോദിച്ചു. ജില്ലാ വിമന്‍സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രഹാമിന്റെ അധ്യക്ഷയായി. വാഴത്തോപ്പ് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ഐബിന്‍ കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വിമന്‍സ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി റിന്‍സി ജോസഫ്, ട്രഷറര്‍ ഷാന്റി ബാബു, ഭാരവാഹികളായ സാലി കുര്യന്‍, ജോളി സുദന്‍, ജോളി ജോസ്, ഷൈനി പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow