ഉടുമ്പന്‍ചോലയില്‍ സിഎച്ച്ആറില്‍ വനം കൊള്ള: സ്വകാര്യ തോട്ടങ്ങളില്‍നിന്ന് മരങ്ങള്‍ വെട്ടിക്കടത്തി
ഉടുമ്പന്‍ചോലയില്‍ സിഎച്ച്ആറില്‍ വനം കൊള്ള: സ്വകാര്യ തോട്ടങ്ങളില്‍നിന്ന് മരങ്ങള്‍ വെട്ടിക്കടത്തി
ഇടുക്കി: ഉടുമ്പന്‍ചോല ചതുരംഗപാറയിലെ സ്വകാര്യ ഏലത്തോട്ടങ്ങളില്‍ വനം കൊള്ള. മരം മുറിക്കുന്നതിന് കര്‍ശന നിരോധനമുള്ള സിഎച്ച്ആര്‍ മേഖലയിലെ സെന്റ് ജോര്‍ജ്, ടിവിജെ എന്നീ സ്വകാര്യ എസ്റ്റേറ്റുകളില്‍നിന്നായി നൂറിലധികം മരങ്ങള്‍ മുറിച്ചത്. രണ്ട് എസ്റ്റേറ്റുകളിലുമായി 28 ഏക്കറിലേറെ സ്ഥലത്തെ മരങ്ങളാണ് ഏലം പുനഃകൃഷിയുടെ മറവില്‍ വെട്ടിമാറ്റിയത്. ചന്ദനവയമ്പ്, കുളമാവ് തുടങ്ങിയ നിരവധി ഇനങ്ങളില്‍പ്പെട്ട മരങ്ങളാണ് കടത്തിയത്.
മൂന്നാര്‍ ഫോറസ്റ്റ് വിജിലന്‍സ് റേഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നിതിന്‍ പി എസിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇവിടെനിന്ന് മൂന്ന് ഹിറ്റാച്ചികള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വനംവകുപ്പിന്റെ പൊന്‍മുടി, തേവാരം മെട്ട് സെക്ഷനുകളുടെ പരിധിയില്‍പെടുന്ന ഭൂമിയിലാണ് മരംകൊള്ള നടന്നത്.
What's Your Reaction?