15 മുതൽ കടകളിൽ യുപിഐ ഇടപാടുകളില്ല: കെവിവിഇഎസ്
15 മുതൽ കടകളിൽ യുപിഐ ഇടപാടുകളില്ല: കെവിവിഇഎസ്
ഇടുക്കി: യുപിഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി 15 മുതൽ കടകളിൽ യുപിഐ പേയ്മെന്റുകൾ പൂർണമായി ബഹിഷ്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി ചെറുതോണിയിൽ വ്യാപാരികളുടെ നേതൃത്വത്തിൽ വിളംബര സന്ദേശ പന്തംകൊളുത്തി പ്രകടനവും നടത്തി. മാർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോസ് കുഴിക്കണ്ടം ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ഇടപാടുകൾ വ്യാപകമായ സാഹചര്യത്തിൽ യു പി ഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുന്നത് ചെറുകിട വ്യാപാരികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നാണ് ഇവരുടെ പരാതി. കുറഞ്ഞ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അധിക ചാർജ് നൽകേണ്ടി വരുന്നത് യഥാർഥ ലാഭം ഇല്ലാതാക്കുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.നേതാക്കളായ അഹമ്മദ് കബീർ, ഷിജോ തടത്തിൽ, എൻ ജെ വർഗീസ്, രഞ്ജിത്ത് ലൂക്കോസ് തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?