ജില്ലാ ഹർത്താൽ: കർഷകസംഘം തങ്കമണിയിൽ ഐക്യദാർഢ്യ സദസ് നടത്തി

ജില്ലാ ഹർത്താൽ: കർഷകസംഘം തങ്കമണിയിൽ ഐക്യദാർഢ്യ സദസ് നടത്തി

Oct 14, 2026 - 11:19
 0
ജില്ലാ ഹർത്താൽ: കർഷകസംഘം തങ്കമണിയിൽ ഐക്യദാർഢ്യ സദസ് നടത്തി
This is the title of the web page

ഇടുക്കി: കർഷകസംഘം ഇടുക്കി ഏരിയ കമ്മിറ്റി തങ്കമണിയിൽ ഐക്യദാർഢ്യ സദസ് നടത്തി. ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. 16ന് ജില്ലയിൽ സിപിഐഎം ആഹ്വാനം നൽകുന്ന ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചാണ് പരിപാടി നടത്തിയത്. ഈ എസ് എയിൽ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടും അനുബന്ധ രേഖകളും പുറത്തുവിടുക, പ്രസിദ്ധീകരിച്ച കഡസ്ട്രൽ മാപ്പിലെ അപാകതകൾ പരിഹരിക്കുക, സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, തോട്ടങ്ങളും കൃഷിയിടങ്ങളും വന്യജീവി സങ്കേതങ്ങളാക്കാനുള്ള ഉത്തരവുകൾ പിൻവലിക്കുക, തോട്ടം മേഖലയിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെയുള്ള സഞ്ചാരസ്വാതന്ത്ര്യം ജോലിയും തടസപ്പെടുത്തുന്ന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സിപിഐഎം ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏരിയ കമ്മിറ്റിയംഗം എം ജെ ജോൺ അധ്യക്ഷനായി. തങ്കമണി മേഖല സെക്രട്ടറി കെ എസ് മോഹനൻ, സിപിഐ എം കാമാക്ഷി ലോക്കൽ സെക്രട്ടറി വിനി ബാലാജി, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ ആർ അജയൻ, എം കെ അനീഷ്, സിപിഐഎം തങ്കമണി ലോക്കൽ സെക്രട്ടറി പി എം മനോജ് തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow