യുപിഐ ഇടപാടുകൾക്ക് സർ ചാർജ്: കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പന്തം കൊളുത്തി പ്രകടനം നടത്തി
യുപിഐ ഇടപാടുകൾക്ക് സർ ചാർജ്: കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പന്തം കൊളുത്തി പ്രകടനം നടത്തി
ഇടുക്കി: കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ 2000 രൂപയ്ക്ക് മുകളിൽ വരുന്ന യുപിഐ ഇടപാടുകൾക്ക് സർചാർജ് ഈടാക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനം നടത്തി. പ്രസിഡന്റ് സാജൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഇടുക്കിക്കവലയിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെന്റർ ജങ്ഷനിൽ സമാപിച്ചു.വർക്കിങ് പ്രസിഡന്റ് സിജോമോൻ ജോസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജോഷി കുട്ടട , ജില്ലാ സെക്രട്ടറി ഷമേജ് കെ ജോർജ് , കെ പി ബഷീർ, സാജു പട്ടരുമഠം, അജിത്ത് സുകുമാരൻ , അഗ്നസ് ജോസ് എന്നിവർ സംസാരിച്ചു.
What's Your Reaction?