കട്ടപ്പന നഗരസഭയില്‍ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസും ഓട്ടോറിക്ഷ തൊഴിലാളി സംഗമവും
കട്ടപ്പന നഗരസഭയില്‍ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസും ഓട്ടോറിക്ഷ തൊഴിലാളി സംഗമവും

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ ട്രാഫിക് ബോധവല്‍ക്കരണക്ലാസും പെര്‍മിറ്റ് ലഭിച്ച ഓട്ടോറിക്ഷ തൊഴിലാളികളുടെ സംഗമവും നടന്നു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബീനാ ടോമി സംഗമം ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭയില്‍ 30ളം സ്റ്റാന്‍ഡുകളിലായി 578 പെര്‍മിറ്റ് ലഭിച്ച ഓട്ടോ റിക്ഷകളാണ് സര്‍വീസ് നടത്തുന്നത്. ട്രാഫിക്ക് എസ് ഐ ബിജു ടി, പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ എസ്. തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നല്‍കി. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാരായ പ്രശാന്ത് രാജു , രാജന്‍ കാലചിറ, സോണിയ ജെയ്ബി, ട്രേഡ് യൂണിയന്‍ നേതാക്കളായ സിജു ചക്കുംമൂട്ടില്‍, എം സി ബിജു, പി.പി ഷാജി, രാജന്‍കുട്ടി മുതുകുളം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






