പാണ്ടിപ്പാറ ആപ്‌കോസ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം 7ന്
പാണ്ടിപ്പാറ ആപ്‌കോസ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം 7ന്
ഇടുക്കി: പാണ്ടിപ്പാറ ആപ്‌കോസിന്റെ സ്ഥാപക പ്രസിഡന്റും കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പാപ്പച്ചന്‍ അടയ്ക്കനാട്ടിന്റെ സ്മരണാര്‍ഥം പാണ്ടിപ്പാറ ആപ്‌കോസ് കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച മാത്യു മത്തായി തേക്കമല സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് വിതരണം 7ന് നടക്കും. വൈകിട്ട് 4ന് പാണ്ടിപ്പാറ ആപ്‌കോസില്‍ നടക്കുന്ന ചടങ്ങ് മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ സി എന്‍ വത്സലന്‍ പിള്ള ഉദ്ഘാടനംചെയ്യും. സംഘത്തിലെ കര്‍ഷകരുടെ കുട്ടികളെയും, പഞ്ചായത്തിലെ 14, 15 വാര്‍ഡുകളിലെ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി മറ്റ് കോഴ്‌സുകള്‍ എന്നിവയില്‍ വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍ അനുമോദിക്കും. ത്രിതലപഞ്ചായത്ത് പ്രതിനിധികളും കെഎസ്എംഎസ്എ ഭാരവാഹികളും ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘം പ്രസിഡന്റ് സോണി ചൊള്ളാമഠം, സെക്രട്ടറി മിനി വാര്‍ണാംകുന്നേല്‍, ബോര്‍ഡ് അംഗം രാധാകൃഷ്ണന്‍ ആലുങ്കല്‍താഴെ, ഷിമിറ്റ് കണ്ണാട്ട്കുന്നേല്‍, സ്മിത പാലൂക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?