33 വര്‍ഷത്തെ കാര്‍ഷിക പാരമ്പര്യം: സ്‌പൈസസ് ബോര്‍ഡിന്റെ ഉല്‍പാദനക്ഷമത അവാര്‍ഡ് നേടി പുറ്റടി സ്വദേശി പയസ് ജോസഫ്
33 വര്‍ഷത്തെ കാര്‍ഷിക പാരമ്പര്യം: സ്‌പൈസസ് ബോര്‍ഡിന്റെ ഉല്‍പാദനക്ഷമത അവാര്‍ഡ് നേടി പുറ്റടി സ്വദേശി പയസ് ജോസഫ്
ഇടുക്കി: സ്‌പൈസസ് ബോര്‍ഡിന്റെ ഇക്കൊല്ലത്തെ മികച്ച ചെറുകിട ഏലം ഉല്‍പാദനക്ഷമത അവാര്‍ഡ് വണ്ടന്‍മേട് പുറ്റടി ചന്ദ്രന്‍കുന്നേല്‍ പയസ് ജോസഫിന്. 33 വര്‍ഷമായി ഏലം കൃഷി ചെയ്യുന്ന പയസിന്റെ കൃഷി മികവും അനുഭവസമ്പത്തുമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
സ്വന്തമായുള്ള 5 ഏക്കറിലും പാട്ടത്തിനെടുത്ത 30 ഏക്കറിലുമാണ് കൃഷി. മികച്ചതെന്നു തോന്നുന്ന ഏത് കൃഷിരീതിയും സ്വീകരിക്കും. ജൈവ സമ്പുഷ്ടീകരണത്തിലൂടെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയും സംയോജിത കീട നിയന്ത്രണം നടപ്പാക്കിയുമാണ് മുമ്പോട്ട് പോകുന്നത്. രാസവളങ്ങളും ജൈവവളങ്ങളും അനുയോജ്യമായ രീതിയില്‍ ഉപയോഗപ്പെടുത്തും. ഒരേക്കര്‍ സ്ഥലത്തുനിന്ന് 1500 കിലോ ഉണക്ക ഏലയ്ക്ക ഉല്‍പാദിപ്പിക്കുന്നു. പയസിന്റെ വളപ്രയോഗ രീതികള്‍ ഉള്‍പ്പെടെ മനസിലാക്കിയും ഉല്‍പ്പന്നത്തിലെ കീടനാശിനിയുടെ അളവ് പരിശോധനയ്ക്ക് വിധേയമാക്കിയുമാണ് സ്‌പൈസസ് ബോര്‍ഡ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഏലത്തിനൊപ്പം ഫലവര്‍ഗങ്ങളും പയസ് കൃഷി ചെയ്യുന്നു. ഫാം ടൂറിസത്തിന്റെ സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഈ കര്‍ഷകന്‍.
What's Your Reaction?