110 കെ വി ലൈന്‍ റൂട്ടില്‍നിന്ന് കാഞ്ചിയാറിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി: മന്ത്രി റോഷി അഗസ്റ്റിന് സ്വീകരണം
110 കെ വി ലൈന്‍ റൂട്ടില്‍നിന്ന് കാഞ്ചിയാറിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി: മന്ത്രി റോഷി അഗസ്റ്റിന് സ്വീകരണം
ഇടുക്കി: പീരുമേട്-കട്ടപ്പന 110 കെ വി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ പദ്ധതിയുടെ ലൈന്‍ കടന്നുപോകുന്ന റൂട്ടില്‍നിന്ന് കാഞ്ചിയാര്‍ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ ഇടപെടല്‍ നടത്തിയ മന്ത്രി റോഷി അഗസ്റ്റിന് ലബ്ബക്കടയില്‍ ജനകീയ കര്‍ഷക സമിതിസ്വീകരണം നല്‍കി. വിഷയത്തില്‍ നാട്ടുകാരുടെ പരാതി കണക്കിലെടുത്ത് ജനവാസ മേഖലകളെ ഒഴിവാക്കുകയും പകരം വനമേഖലയിലൂടെ ലൈന്‍ വലിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. സ്വീകരണ യോഗത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.
What's Your Reaction?