കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം: ബിജെപി

കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം: ബിജെപി

Sep 24, 2026 - 17:06
 0
കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം: ബിജെപി
This is the title of the web page

ഇടുക്കി: കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നും ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ കുമളിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തനംതിട്ട സ്വദേശിയായ വയോധിക മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ബസിന് ഫിറ്റ്‌നസ്, ഇന്‍ഷുറന്‍സ്, പെര്‍മിറ്റ് എന്നിവയുടെ കാലാവധി കഴിഞ്ഞിരുന്നു എന്ന വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. സ്വകാര്യ വാഹനങ്ങള്‍ പരിശോധിക്കുന്നതുപോലെ കെഎസ്ആര്‍ടിസി ബസുകളും പരിശോധിച്ച് യാത്രാസുരക്ഷ ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പും ഗതാഗത മന്ത്രിയും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow