കെ സി ജോര്‍ജ് ചരമവാര്‍ഷിക ദിനാചരണവും പുരസ്‌കാര വിതരണവും കട്ടപ്പനയില്‍ നടത്തി  

കെ സി ജോര്‍ജ് ചരമവാര്‍ഷിക ദിനാചരണവും പുരസ്‌കാര വിതരണവും കട്ടപ്പനയില്‍ നടത്തി  

Sep 24, 2026 - 17:37
 0
കെ സി ജോര്‍ജ് ചരമവാര്‍ഷിക ദിനാചരണവും പുരസ്‌കാര വിതരണവും കട്ടപ്പനയില്‍ നടത്തി  
This is the title of the web page

ഇടുക്കി: സംസ്ഥാന നാടക പുരസ്‌കാര ജേതാവും തിരക്കഥാകൃത്തുമായ കെ സി ജോര്‍ജിന്റെ രണ്ടാമത് ചരമവാര്‍ഷിക ദിനാചരണവും കെ സി നാടകപ്രതിഭ പുരസ്‌കാര സമര്‍പ്പണവും കട്ടപ്പനയില്‍ നടത്തി. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. രണ്ടുതവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ കെ സി ജോര്‍ജ് 2024 സെപ്റ്റംബര്‍ 23നാണ് അന്തരിച്ചത്. നാടക -സീരിയല്‍ രംഗത്ത് സജീവമായി നില്‍ക്കുമ്പോഴായിരുന്നു ആകസ്മിക വേര്‍പാട്. കെ സി സൗഹൃദ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ പയ്യന്നൂര്‍ മുരളി കെ സി അനുസ്മരണ പ്രഭാഷണം നടത്തി. നാടക പ്രവര്‍ത്തകന്‍ ഗോപന്‍ മാവേലിക്കര, നഗരസഭ കൗണ്‍സിലര്‍മാരായ വി ആര്‍ സജി, തോമസ് മൈക്കിള്‍, ബീന ടോമി, മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, സംഘാടക സമിതി ചെയര്‍മാന്‍ ഇ ജെ ജോസഫ്, ജനറല്‍ കണ്‍വീനര്‍ എം സി ബോബന്‍, ട്രഷറര്‍ കെ ജയകുമാര്‍, രതീഷ് വരകുമല സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow