ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ വാര്‍ഷിക സമ്മേളനം 26, 27 തീയതികളില്‍ ശാന്തന്‍പാറയില്‍
ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ വാര്‍ഷിക സമ്മേളനം 26, 27 തീയതികളില്‍ ശാന്തന്‍പാറയില്‍
ഇടുക്കി: ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ വാര്‍ഷിക സമ്മേളനം 26, 27 തീയതികളില്‍ ശാന്തന്‍പാറ, പൂപ്പാറ എന്നിവിടങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രതിനിധി സമ്മേളനം മുന്‍ എംഎല്‍എ കെ കെ ജയചന്ദ്രനും, പൊതുസമ്മേളനം ദിണ്ഡിക്കല്‍ എംപി ആര്‍ സച്ചിതാനന്ദും ഉദ്ഘാടനംചെയ്യും. സമ്മേളനത്തിന് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ 11ന് ഇരുപതേക്കറില്‍നിന്ന് ആരംഭിക്കുന്ന ദീപശിഖ ജാഥയും 12ന് പാറത്തോട്ടില്‍ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥയും ഉച്ചകഴിഞ്ഞ് 3ന് മുക്കുടിലില്‍നിന്ന് ആരംഭിക്കുന്ന പതാക ജാഥയും സൂര്യനെല്ലിയില്‍ നിന്നുമാരംഭിക്കുന്ന കപ്പി, കയര്‍ ജാഥയും വൈകിട്ട് 5ന് പൂപ്പാറയില്‍ സമാപിക്കും. 26ന് രാവിലെ 9.30ന് ശാന്തന്‍പാറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ടി ജെ ഷൈന്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 44 യൂണിറ്റുകളില്‍നിന്നായി 310 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 27ന് വൈകിട്ട് 3ന് പൂപ്പാറയില്‍ പതിനായിരം തോട്ടം തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനവും 4ന് എ കെ ദാമോദരന്‍ നഗറില്‍ പൊതുസമ്മേളനവും നടക്കും. ദിണ്ഡിക്കല്‍ എംപി ആര്‍ സച്ചിതാനന്ദം ഉദ്ഘാടനംചെയ്യും. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി മുഖ്യപ്രഭാഷണം നടത്തും. സിഐടിയു, സിപിഎം നേതാക്കളായ ഹരികൃഷ്ണന്‍, സി വി വര്‍ഗീസ്, കെ പി മേരി, കെ എസ് മോഹനന്‍, ആര്‍ തിലകന്‍, എന്‍ പി സുനില്‍കുമാര്‍, വി എന്‍ മോഹനന്‍, ഷൈലജ സുരേന്ദ്രന്‍, എന്‍ വി ബേബി, പി എന്‍ വിജയന്‍ എന്നിവര്‍ സംസാരിക്കും. രാത്രി 8ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേളയും നടക്കുമെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍ പി സുനില്‍കുമാര്‍, ചെയര്‍മാന്‍ എന്‍ ആര്‍ ജയന്‍, കണ്‍വീനര്‍ വി വി ഷാജി, ട്രഷറര്‍ സേനാപതി ശശി എന്നിവര്‍ അറിയിച്ചു.
What's Your Reaction?