കേരള കോണ്‍ഗ്രസ് എം ജില്ലാ ട്രഷറര്‍ മാത്യു വാലുമ്മേല്‍ കോണ്‍ഗ്രസില്‍ ചേരും  

കേരള കോണ്‍ഗ്രസ് എം ജില്ലാ ട്രഷറര്‍ മാത്യു വാലുമ്മേല്‍ കോണ്‍ഗ്രസില്‍ ചേരും  

Sep 24, 2026 - 18:23
 0
കേരള കോണ്‍ഗ്രസ് എം ജില്ലാ ട്രഷറര്‍ മാത്യു വാലുമ്മേല്‍ കോണ്‍ഗ്രസില്‍ ചേരും  
This is the title of the web page

ഇടുക്കി: പാര്‍ട്ടിയുടെ കര്‍ഷകദ്രോഹ നിലപാടുകകളില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ്(എം)ല്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചെന്ന് പാര്‍ട്ടി ജില്ലാ ട്രഷറര്‍ മാത്യു വാലുമ്മേല്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം അധികാരത്തിലിരുന്നിട്ടും ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പട്ടയ പ്രശ്നങ്ങള്‍, നിര്‍മാണ നിരോധനം, വന്യമൃഗശല്യം, തെരുവ് നായ് ശല്യം തുടങ്ങിയ പ്രശ്നങ്ങളിലൊന്നും പരിഹാരം കാണാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. റോഷി അഗസ്റ്റിന്‍ മന്ത്രിയായിട്ടും ജില്ലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനായില്ല. കെ എം മാണി ഭവന്‍ ജില്ലാ കമ്മിറ്റി ഓഫിസ് നിര്‍മാണത്തിനായി ഫണ്ട് പിരിവിന് നാലുവര്‍ഷം മുമ്പ് കൂപ്പണ്‍ കട്ടപ്പന മണ്ഡലത്തില്‍ എത്തിച്ചെങ്കിലും പണം പിരിച്ചെടുത്തത് എത്രയെന്നതിന്റെ കണക്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേരള കോണ്‍ഗ്രസ്(എം) നേതാക്കള്‍ പുനരാലോചന നടത്തി യുഡിഎഫിനൊപ്പം ചേരാന്‍ തയാറാകണമെന്നും മാത്യു പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow