കട്ടപ്പനയില്‍ എന്‍എസ്എസ് യൂണിറ്റുകള്‍ തൂഫാന്‍ വാക്കത്തോണും കമാന്‍ഡോസ് പ്രഖ്യാപനവും നടത്തി
കട്ടപ്പനയില്‍ എന്‍എസ്എസ് യൂണിറ്റുകള്‍ തൂഫാന്‍ വാക്കത്തോണും കമാന്‍ഡോസ് പ്രഖ്യാപനവും നടത്തി
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി കട്ടപ്പനയില്‍ എന്‍എസ്എസ് യൂണിറ്റുകള്‍ തൂഫാന്‍ കമാന്‍ഡോസ് പ്രഖ്യാപനവും വാക്കത്തോണും നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. എന്‍എന്‍എസ് കട്ടപ്പന ക്ലസ്റ്ററിലുള്‍പ്പെട്ട അഞ്ച് സ്‌കൂളുകളില്‍നിന്ന് 500ലേറെ കുട്ടികള്‍ വാക്കത്തോണില്‍ പങ്കെടുത്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുമാമോള്‍ ചാക്കോ അധ്യക്ഷയായി. കട്ടപ്പന എസ്എച്ച്ഒ പ്രേംകുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കുട്ടികള്‍ ഫ്‌ളാഷ്മോബും നാടകങ്ങളും അവതരിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍, കട്ടപ്പന ഗവ. ട്രൈബല്‍ ഹൈസ്‌കൂള്‍ എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ അജേഷ് കെ ടി, ഓക്‌സീലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ സിനി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?