വണ്ടിപ്പെരിയാറില്‍ ഗതാഗതം തടസപ്പെടുത്തി കന്നുകാലികള്‍: അപകടങ്ങള്‍ പതിവാകുന്നു

വണ്ടിപ്പെരിയാറില്‍ ഗതാഗതം തടസപ്പെടുത്തി കന്നുകാലികള്‍: അപകടങ്ങള്‍ പതിവാകുന്നു

Sep 24, 2026 - 16:09
 0
വണ്ടിപ്പെരിയാറില്‍ ഗതാഗതം തടസപ്പെടുത്തി കന്നുകാലികള്‍: അപകടങ്ങള്‍ പതിവാകുന്നു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ദേശീയപാതയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ അപകടങ്ങളുണ്ടാക്കുന്നത് തുടര്‍ക്കഥയാകുന്നു. വ്യാഴാഴ്ച രാവിലെ നെല്ലിമലയില്‍ പശു കാറിന് കുറുകെ ചാടി എല്‍ഐസി ജീവനക്കാരന്റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. കുമളിയില്‍നിന്ന് ജോലിക്ക് വരികയായിരുന്ന ജീവനക്കാരന്റെ കാറിലെ സൈഡ് മിററും ഡോര്‍ ഗ്ലസുമാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസവും കക്കിക്കവല്ക്കുസമീപം വാഹനം ഇടിച്ച് കന്നുകാലി ചത്തിരുന്നു. റോഡില്‍ കന്നുകാലികള്‍ നിലയുറപ്പിക്കുന്നത് കാരണം സ്‌കൂട്ടര്‍, ഓട്ടോറിക്ഷ യാത്രക്കാരും പരാതിപ്പെടുന്നു. അതേസമയം പീരുമേട് പഞ്ചായത്തില്‍ വഴിയില്‍ അലയുന്ന പശുക്കളെ പിടിച്ചുകെട്ടി ഉടമകളില്‍നിന്ന് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നടപ്പാക്കി സുഗമമായ ഗതാഗതം ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. റോഡില്‍ അലഞ്ഞുനടക്കുന്ന പശുക്കളെ പിടിച്ചുകെട്ടി കാല്‍നട-വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow