ഫെന്‍സിങ്ങുകളും വേലികളും പൊളിക്കണമെന്ന കലക്ടറുടെ ഉത്തരവ് മനുഷ്യത്വരഹിതം: ഇടുക്കി രൂപത

ഫെന്‍സിങ്ങുകളും വേലികളും പൊളിക്കണമെന്ന കലക്ടറുടെ ഉത്തരവ് മനുഷ്യത്വരഹിതം: ഇടുക്കി രൂപത

Sep 24, 2026 - 13:50
Sep 24, 2026 - 13:56
 0
ഫെന്‍സിങ്ങുകളും വേലികളും പൊളിക്കണമെന്ന കലക്ടറുടെ ഉത്തരവ് മനുഷ്യത്വരഹിതം: ഇടുക്കി രൂപത
This is the title of the web page

ഇടുക്കി: വന്യജീവികളുടെ യാത്രയ്ക്ക് തടസമുണ്ടാക്കുന്ന നിര്‍മാണങ്ങളും വേലികളും മതിലുകളും പൊളിച്ചുനീക്കാനുള്ള കലക്ടറുടെ ഉത്തരവ് മനുഷ്യത്വരഹിതമെന്ന് ഇടുക്കി രൂപത. ജില്ലയിലെ വന്യജീവി ആക്രമണത്തിനുകാരണം സഞ്ചാര പാതകള്‍ കെട്ടിയടച്ചതാണെന്ന കണ്ടെത്തല്‍ വിചിത്രവും അശാസ്ത്രീയവുമാണ്. വന്യജീവികള്‍ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നുകയറാതിരിക്കാന്‍ ജനം നടത്തുന്ന ലളിതമായ ചെറുത്തുനില്‍പ്പാണ് ഈ നിര്‍മാണങ്ങള്‍. ഇവ പൊളിച്ചുനീക്കണമെന്ന് പറയുന്നത് വന്യമൃഗങ്ങളുടെ ആക്രമണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നതിന് സമാനമാണ്.
സോളാര്‍ വേലി, ഫെന്‍സിങ് തുടങ്ങിയവ നിര്‍മിക്കാന്‍ ഉത്തരവ് ഭാവിയില്‍ തടസമുണ്ടാക്കും. വന്യമൃഗങ്ങളെ വനത്തില്‍ നിയന്ത്രിക്കുന്നതിന് പകരം അവയെ വനത്തിന് പുറത്തുകടക്കുന്നതിനും ജനവാസ മേഖലകളില്‍ പ്രവേശിക്കുന്നതിനും മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെടുന്നതിനും മാത്രമാണ് ഉത്തരവ് വഴിയൊരുക്കുന്നത്. ഉത്തരവ് പിന്‍വലിക്കണമെന്നും രൂപതാ മീഡിയ കമ്മിഷന്‍ ഡയക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട് പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow