ഒറ്റദിവസം കൊണ്ട് ശേഖരിച്ചത് 15 ടണ്‍ പ്ലാസ്റ്റിക് മാലിന്യം: മാലിന്യ സംസ്‌കരണത്തിലെ ഇരട്ടയാര്‍ മാതൃകയ്ക്ക് കൈയടി

ഒറ്റദിവസം കൊണ്ട് ശേഖരിച്ചത് 15 ടണ്‍ പ്ലാസ്റ്റിക് മാലിന്യം: മാലിന്യ സംസ്‌കരണത്തിലെ ഇരട്ടയാര്‍ മാതൃകയ്ക്ക് കൈയടി

Feb 24, 2025 - 23:35
Feb 24, 2025 - 23:44
 0
ഒറ്റദിവസം കൊണ്ട് ശേഖരിച്ചത് 15 ടണ്‍ പ്ലാസ്റ്റിക് മാലിന്യം: മാലിന്യ സംസ്‌കരണത്തിലെ ഇരട്ടയാര്‍ മാതൃകയ്ക്ക് കൈയടി
This is the title of the web page

ഇടുക്കി: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഇരട്ടയാര്‍ പഞ്ചായത്ത് പരിധിയില്‍നിന്ന് ഒറ്റദിവസം കൊണ്ട് ശേഖരിച്ച് 15 ടണ്‍ പ്ലാസ്റ്റിക് മാലിന്യം. ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ചേര്‍ന്നാണ് വാര്‍ഡ് തലങ്ങളില്‍ ജനകീയ ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് പഞ്ചായത്ത് സ്വീകരിച്ചുവരുന്നത്. കഴിഞ്ഞദിവസം നത്തുകല്ലില്‍ മാലിന്യം തള്ളിയ വ്യക്തിയുടെ പക്കല്‍നിന്ന് 5000 രൂപ പിഴ ഈടാക്കിയിരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ നിയമലംഘനം നടത്തിയ 15പേരില്‍ നിന്നായി 61000 പിഴയിടാക്കി.

ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ, വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകള്‍, ഓട്ടോ ടാക്‌സി തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. പഞ്ചായത്തംഗങ്ങള്‍ സിഡിഎസ്, ഹരിത കേരള മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട യോഗങ്ങളും സംഘാടകസമിതിയും രൂപീകരിച്ചാണ് പഞ്ചായത്തിലെ പാതയോരങ്ങള്‍ വെട്ടിത്തെളിച്ചും പൊതുഇടങ്ങളിലെ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ചും പരിപാടി സംഘടിപ്പിച്ചത്. രാജ്യാന്തര സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് 406 ടണ്‍ മാലിന്യങ്ങളാണ് പഞ്ചായത്ത് പരിധിയില്‍ നിന്ന് ശേഖരിച്ച് ശാസ്ത്രീയമായി തരംതിരിച്ച് കൈമാറിയത്. ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് ബെയിലിങ്ങ് മിഷനുകളാണ് പഞ്ചായത്തിന്റെ മെറ്റീരിയല്‍ റിക്കവറി സംവിധാനത്തിലുള്ളത്. മെഗാ ശുചീകരണത്തിന്റെ തുടര്‍പ്രവര്‍ത്തനമായി 10 സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. കൂടാതെ വിവിധ സ്ഥലങ്ങളില്‍ ബോട്ടില്‍ ബൂത്ത്, ബിന്നുകള്‍ എന്നിവ സ്ഥാപിക്കും. മാലിന്യം തള്ളുന്നത് കണ്ടെത്താന്‍ പഞ്ചായത്ത് തല വിജിലന്‍സ് സ്‌ക്വാഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow