പടയപ്പ വീണ്ടും കലിപ്പില്‍: മൂന്നാറില്‍ ഓട്ടോറിക്ഷയും കടയും തകര്‍ത്തു
പടയപ്പ വീണ്ടും കലിപ്പില്‍: മൂന്നാറില്‍ ഓട്ടോറിക്ഷയും കടയും തകര്‍ത്തു
ഇടുക്കി: മൂന്നാറില്‍ കാട്ടുകൊമ്പന്‍ പടയപ്പ ഓട്ടോറിക്ഷയും കടയും തകര്‍ത്തു. കണ്ണന്‍ ദേവന്‍ കമ്പനി ഗ്രഹാംസ് ലാന്‍ഡ് എസ്റ്റേറ്റ് ന്യൂ ഡിവിഷനില്‍ താമസിക്കുന്ന കറുപ്പയ്യയുടെ ഓട്ടോറിക്ഷയാണ് വ്യാഴാഴ്ച രാത്രി കുത്തിമറിച്ചത്. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 20 അടി താഴ്ചയില്‍ തേയിലത്തോട്ടത്തിലേക്കാണ് ഓട്ടോറിക്ഷ തള്ളിമറിച്ചിട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നാര്‍ ടൗണില്‍ വഴിയോരത്തുള്ള കട അടിച്ചുതകര്‍ത്തു. മൂന്നാര്‍ പഞ്ചായത്ത് സ്ഥാപിച്ച അപ് സൈക്കിള്‍ പാര്‍ക്കിനും കേടുപാട് വരുത്തി. ചുറ്റുവേലിയും നശിപ്പിച്ചു. റോഡിലൂടെ നടന്ന് ടാറ്റ റീജിയണല്‍ ഓഫീസിനുസമീപം വളവിലുള്ള കടയില്‍നിന്ന് ക്യാരറ്റും പൈനാപ്പിളും ഭക്ഷിച്ചു.
What's Your Reaction?