പ്രതിസന്ധികളെ മറികടന്ന് പുഷ്പരാജും ഗൗരിയും മോണോ ആക്ടിൽ ഒന്നാമത് എത്തി
പ്രതിസന്ധികളെ മറികടന്ന് പുഷ്പരാജും ഗൗരിയും മോണോ ആക്ടിൽ ഒന്നാമത് എത്തി

കട്ടപ്പന : സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് പുഷ്പരാജും, ഗൗരിയും മോണോആക്ടിൽ ഒന്നാമതെത്തി,വഞ്ചിവയലുകാർക്ക് ഇനി ഇരട്ടി മധുരം.
ജില്ലാ കലോത്സവത്തിൽ ആദ്യമായി മത്സരിക്കാനെത്തിയ പീരുമേട് സബ് ജില്ലയിലെ വഞ്ചിവയൽ സർക്കാർ ഹൈസ്കൂളിലെ ആർ.പുഷ്പരാജും,
എം ഗൗരിയും പ്രതിസന്ധികളെ അതിജീവിച്ച് നേടിയ വിജയവുമായാണ് തങ്ങളുടെ എസ്റ്റേറ്റ് ലയങ്ങളിലേയ്ക്ക് മടങ്ങുന്നത്.ഇരുവരും തമിഴ് വിഭാഗം മോണോ ആക്ടിലാണ് ഒന്നാം സ്ഥാനം നേടിയത്. അരണയ്ക്കൽ എസ്റ്റേറ്റിലെ തൊഴിലാളി ലയത്തിലാണ് പുഷ്പരാജ് താമസിക്കുന്നത്. സ്കൂളിലെ അധ്യാപകർ നൽകിയ പ്രചോദനമാണ് കലോത്‌സവ വേദിയിൽ തന്നെ എത്തിച്ചതെന്നാണ് സ്കൂളിലെ പത്താം ക്ലാസ്സുകാരനായ പുഷ്പരാജ് പറഞ്ഞു.
തങ്കമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളായ മണികണ്ഠന്റെയും തമിഴ്സെൽവിയുടെയും മൂത്തമകളാണ് ഗൗരി,
പുഷ്പരാജിന്റെയും ,ഗൗരിയുടെയും നേട്ടത്തിന് പുറമേ തമിഴ് വിഭാഗത്തിൽ ഉപന്യാസത്തിലും, കഥാ രചനയിലും വഞ്ചിവയൽ സർക്കാർ സ്കൂളിന് ഒന്നാ സ്ഥാനം നേടാനായി
What's Your Reaction?






