പീരുമേട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി
പീരുമേട് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഇടുക്കി: വന മഹോത്സവത്തോടനുബന്ധിച്ച് പീരുമേട് ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റും വനംവകുപ്പും ചേര്‍ന്ന് പ്രകൃതി സംരക്ഷണം, പക്ഷി നീരിക്ഷണം എന്നീ വിഷയങ്ങളില്‍ ക്ലാസ് നടത്തി. പ്രിന്‍സിപ്പല്‍ പി ബാബു ഉദ്ഘാടനം ചെയ്തു. അഴുത റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഡി ബെന്നി മുഖ്യപ്രഭാഷണം നടത്തി. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനിലെ അസിസ്റ്റന്റ് നേച്ചര്‍ എഡ്യുക്കേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍ സി ജി ക്ലാസെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി തട്ടാത്തിക്കാനം പൈന്‍ ഫോറസ്റ്റിലേക്ക് പരിസ്ഥിതി പഠനയാത്ര നടത്തി. വിവിധതരം പക്ഷികള്‍, ചിത്രശലഭങ്ങള്‍, വന്യജീവികളുടെ കാല്‍പ്പാടുകള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോണാ ജോര്‍ജ്, സൗഹൃദ കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സി പി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






