മൂന്നാര്‍ കുണ്ടള ചിറ്റിവര എസ്റ്റേറ്റില്‍ പരിഭ്രാന്തി പരത്തി കടുവകള്‍
മൂന്നാര്‍ കുണ്ടള ചിറ്റിവര എസ്റ്റേറ്റില്‍ പരിഭ്രാന്തി പരത്തി കടുവകള്‍

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവകള്‍ പരിഭ്രാന്തി പരത്തുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 4ഓടെ കുണ്ടള ചിറ്റിവര എസ്റ്റേറ്റിലാണ് സംഭവം. പ്രായപൂര്‍ത്തിയായ മൂന്ന് കടുവകളാണ് ഒസി ഡിവിഷനിലെ എട്ടാം നമ്പര്‍ ഫീല്‍ഡില്‍ ഇറങ്ങിയത്. തൊഴിലാളി ലയങ്ങളില്‍ നിന്ന് അര കിലോമീറ്റര്‍ മാത്രം അകലയുള്ള എസ്റ്റേറ്റ് റോഡിലാണ് കടുവകള്‍ ഇറങ്ങിയത്. റോഡിലൂടെ നടന്ന കടുവകള്‍ പിന്നീട് കാട്ടിലേക്ക് പോയി. കടുവയിറങ്ങിയ എട്ടാം നമ്പര്‍ ഫീല്‍ഡില്‍ ചൊവ്വാഴ്ച ജോലിയുണ്ടായിരുന്നില്ല. വനംവകുപ്പ് അധികൃതര്‍ പ്രദേശത്ത് പരിശോധന നടത്തി. മാട്ടുപ്പട്ടി, കുണ്ടള ഭാഗങ്ങളില്‍ ഇറങ്ങുന്ന കടുവ പശുവിനെ ആക്രമിച്ച് കൊല്ലുന്നത് പതിവാണ്.
What's Your Reaction?






