ഇടുക്കി : ബ്ലോക്ക് സിഎച്ച്സി പദവിയിൽ നിന്ന് ഉപ്പുതറ സിഎച്ച്സിയെ ഒഴിവാക്കിയതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. പീരുമേട് നിയോജക മണ്ഡലം പ്രസിഡൻ്റ് മജോ കാരിമുട്ടം സമരം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിന്റെ തീരുമാന പ്രകാരം സിവിൽ സർജൻ , ഹെൽത്ത് സൂപ്രവൈസർ, ലേഡീ ഹെൽത്ത് സൂപ്രവൈസർ, പി.ആർ.ഒ. തുടങ്ങിയ തസ്തികകളാണ് ഉപ്പുതറയിൽ നിർത്തലാക്കിയത്. ക്വാർട്ടേഴ്സ് പടിയിൽ നിന്ന് ആരംഭിച്ച പ്രകടനം ആശുപത്രിയിലെത്തിയ ശേഷം ധർണ നടന്നു.
ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുന്നതിനായി ആശുപത്രി പടിയിൽ ഒപ്പ് ശേഖരണവും നടന്നു. ഉപ്പുതറ യൂണിറ്റ് പ്രസിഡന്റ് സിബി മുത്തുമാംകുഴി അധ്യക്ഷനായി.
മാട്ടുക്കട്ട യൂണിറ്റ് പ്രസിഡന്റ് ജെയ്സ് ജോസഫ്, വളകോട് യുണിറ്റ് പ്രസിഡന്റ് മത്തായി, എന്നിവർ സംസാരിച്ചു.