ഓണാവധി ആരംഭിച്ചതോടെ തമിഴ്‌നാടന്‍ കാഴ്ചകള്‍ തേടി മലയാളികളുടെ ഒഴുക്ക്
ഓണാവധി ആരംഭിച്ചതോടെ തമിഴ്‌നാടന്‍ കാഴ്ചകള്‍ തേടി മലയാളികളുടെ ഒഴുക്ക്

ഇടുക്കി: ഓണം അവധികാലം ആരംഭിച്ചതോടെ തമിഴ്‌നാടന്‍ കാഴ്ചകള്‍ തേടി മലയാളികളുടെ ഒഴുക്ക്. കേരളത്തില്‍ നിന്നുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളിലെ മുന്തിരി തോപ്പുകള്‍. ഇടുക്കിയുടെ കാഴ്ചകള്‍ തേടിയെത്തുന്ന സഞ്ചാരികള്‍ മുന്തിരിപ്പാടവും സന്ദര്‍ശിച്ചാണ് മടങ്ങുന്നത്. അതിര്‍ത്തി പട്ടണമായ കമ്പത്തോടുചേര്‍ന്ന് കിടക്കുന്ന ഗൂഡല്ലൂരും ചുരുളിപെട്ടിയും കെ കെ പെട്ടിയും തേവര്‍ പെട്ടിയുമൊക്കെ മുന്തിരി കൃഷിയ്ക്ക് പ്രശസ്ഥമാണ്. കിലോ മിറ്ററുകളോളം ദൂരത്തില്‍ പന്തല്‍ വിരിച്ച് നിര്‍ത്തിയിരിക്കുന്ന മുന്തിരി തോപ്പുകളുടെ കാഴ്ചയാണ് എങ്ങും. വര്‍ഷത്തില്‍ നാല് തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് പ്രധാന വിളവെടുപ്പ് കാലം. പ്രധാന സീസണില്‍ അല്ലാതെയും വര്‍ഷം മുഴുവന്‍ വിളവ് ലഭിയ്ക്കുന്ന രീതിയിലാണ് ഇവിടെ കൃഷി പരിപാലിക്കുന്നത്. മുന്തിരി പാടങ്ങളുടെ കാഴ്ചകള്‍ തേടി കമ്പത്തേയ്ക്ക് എത്തുന്ന സഞ്ചാരികളില്‍ ഏറിയ പങ്കും മലയാളികള്‍ ആണ്. കേരളത്തില്‍ അവധി ആണെങ്കില്‍ മുന്തിരിപാടങ്ങള്‍ സഞ്ചാരികളെ കൊണ്ട് നിറയും. ഓണാവധി ആയതോടെ മലയാളികള്‍ ധാരാളമായി എത്തുന്നുണ്ട്. വിളവെടുപ്പ് കാലമായതിനാല്‍ അവധി ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കും. മുന്തിരിതോപ്പുകളുടെ കാഴ്ച ആസ്വദിക്കുന്നതിനൊപ്പം മുന്തിരി വാങ്ങുന്നതിനും തോട്ടങ്ങളില്‍ അവസരം ഒരുക്കിയിട്ടുണ്ട്.
What's Your Reaction?






