കെവിവിഇഎസ് മുണ്ടിയെരുമ യൂണിറ്റ് പൊതുയോഗം ചേര്‍ന്നു
കെവിവിഇഎസ് മുണ്ടിയെരുമ യൂണിറ്റ് പൊതുയോഗം ചേര്‍ന്നു
ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടിയെരുമ യൂണിറ്റ് വിശേഷാല്‍ പൊതുയോഗം ചേര്‍ന്നു. ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രദേശത്തിനെറ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനം നല്‍കി. തുടര്‍ന്ന് വ്യാപാരോത്സവം യൂണിറ്റുതല ഉദ്ഘാടനവും പ്രകൃതി ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മുണ്ടിയെരുമയിലെ വ്യാപാരികള്‍ക്കുള്ള ജില്ലാ കമ്മിറ്റിയുടെ ധനസഹായം 2,55,000 രൂപയും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച മിനി പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച ഷൈജ സണ്ണി, ഷിംല നവാസ്, പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മോഹനന്‍ മുല്ലക്കല്‍, സജി സി എസ്, തങ്കമ്മ രാജന്‍, ഉഷ സുധാകരന്‍, ബിന്ദു ജയകുമാര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. യൂണിറ്റ് പ്രസിഡന്റ് ബിജു കളരിക്കല്‍ അധ്യക്ഷനായി. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍ സുരേഷ്, യൂണിറ്റ് സെക്രട്ടറി ബിജൊ മങ്ങാട്ട്്, ട്രഷറര്‍ ശ്യാം സുന്ദരപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?