ചക്കുപള്ളം ഗവ. ട്രൈബല്‍ സ്‌കൂള്‍ വളപ്പിലെ മരങ്ങള്‍ അയല്‍വീടുകള്‍ക്ക് ഭീഷണി 

ചക്കുപള്ളം ഗവ. ട്രൈബല്‍ സ്‌കൂള്‍ വളപ്പിലെ മരങ്ങള്‍ അയല്‍വീടുകള്‍ക്ക് ഭീഷണി 

Jul 29, 2025 - 15:22
 0
ചക്കുപള്ളം ഗവ. ട്രൈബല്‍ സ്‌കൂള്‍ വളപ്പിലെ മരങ്ങള്‍ അയല്‍വീടുകള്‍ക്ക് ഭീഷണി 
This is the title of the web page

ഇടുക്കി: അണക്കര ചക്കുപള്ളം ഗവ. ട്രൈബല്‍ ഹൈസ്‌കൂള്‍ വളപ്പിലെ മരങ്ങള്‍ സമീപവാസികള്‍ക്ക് അപകടഭീഷണിയാകുന്നതായി പരാതി. പലതവണ പരാതിപ്പെട്ടിട്ടും മരം മുറിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. സ്‌കൂള്‍ പരിസരത്ത് നിരവധി വീടുകളുണ്ട്. തിങ്കളാഴ്ച രാവിലെ സമീപവാസി ശാലിനിയുടെ ദേഹത്തേയ്ക്ക് മരശിഖരം ഒടിഞ്ഞുവീണിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രികര്‍ കടന്നുപോകുന്ന പാതയോരത്താണ് അപകടഭീഷണി. രോഗികളടക്കം നിരവധിപേര്‍ ഇവിടുത്തെ വീടുകളില്‍ താമസിക്കുന്നു. കൂലിപ്പണിക്കാരായ നാട്ടുകാര്‍ക്ക് വന്‍തുക മുടക്കി മരം മുറിക്കാന്‍ സാധിക്കില്ല. വിഷയത്തില്‍ ചക്കുപള്ളം പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം സമരം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow