ഇടുക്കി: ഇരട്ടയാറിലെ തെരുവ് നായ ശല്യം പരിഹരിക്കാന്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനം. ബസ് സ്റ്റാന്‍ഡിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. പൊതുടാപ്പുകളുടെ കുടിശികയായ 45,02,797 രൂപയുടെ ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ജല അതോറിറ്റി നല്‍കിയ ഡിമാന്‍ഡ് നോട്ടീസ് പരിഗണിക്കേണ്ടതില്ലെന്ന് കമ്മിറ്റി തീരുമാനിച്ചു. പിഡബ്ല്യുഡി റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റും. ശാന്തിഗ്രാം പാലത്തില്‍ ഗതാഗതം നിരോധിച്ചതിനാല്‍ സമാന്തരപാതയായ ഇരട്ടയാര്‍- ഇരട്ടയാര്‍ നോര്‍ത്ത് റോഡില്‍ നടത്തിയ അറ്റകുറ്റപ്പണി അംഗീകരിക്കുന്നതിനും തീരുമാനിച്ചു. പ്രസിഡന്റ് ജിഷാ ഷാജിയുടെ അധ്യക്ഷയായി.