ജില്ലാതല അപ്രന്റിസ്ഷിപ്പ് മേള 11ന് കട്ടപ്പന ഗവ. ഐടിഐയില്‍
ജില്ലാതല അപ്രന്റിസ്ഷിപ്പ് മേള 11ന് കട്ടപ്പന ഗവ. ഐടിഐയില്‍

ഇടുക്കി: രാജ്യത്ത് അപ്രന്റീസ് ട്രെയിനികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് വ്യാവസായിക പരിശീലന വകുപ്പ് 11ന് രാവിലെ 9മുതല്‍ കട്ടപ്പന ഗവ. ഐടിഐയില്‍ ജില്ലാതല അപ്രന്റിസ്ഷിപ്പ് മേള നടത്തും. വിവിധ ട്രേഡുകളില്‍ ഐടിഐ ട്രേഡ് ടെസ്റ്റ് പാസായ എല്ലാ ട്രെയിനികള്‍ക്കും പങ്കെടുക്കാം. വിവിധ ട്രേഡുകളില്‍ ട്രേഡ് ടെസ്റ്റ് പാസായ ഐടിഐ ട്രെയിനികളെ ആവശ്യമുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്കും പങ്കെടുക്കാം. ട്രെയിനികളെ ആവശ്യമുള്ള സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ട്രെയിനികളും https://www.apprenticeshipindia.gov.in പോര്‍ട്ടലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9747482771, 9746901230.
What's Your Reaction?






