അയ്യപ്പന്‍കോവില്‍ തൂക്കുപാലം റോഡ് നിര്‍മാണം തുടങ്ങി
അയ്യപ്പന്‍കോവില്‍ തൂക്കുപാലം റോഡ് നിര്‍മാണം തുടങ്ങി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മാട്ടുക്കട്ട- തൂക്കുപാലം റോഡ് നിര്‍മാണം തുടങ്ങി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. ഇതോടെ വിനോദസഞ്ചാരികളും പ്രദേശവാസികളും ഉള്‍പ്പെടെയുള്ളവരുടെ യാത്ര ദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. റോഡിന്റെ ദുരവസ്ഥ നിരവധി തവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചത്. കഴിഞ്ഞദിവസം നിര്‍മാണം ആരംഭിച്ചതോടെ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. റോഡ് ടാറിങ്ങിനും ഐറീഷ് ഓട നിര്‍മാണത്തിനുമാണ് തുക അനുവദിച്ചിരിക്കുന്നത്. നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്.
What's Your Reaction?






