ഉപ്പുതറ പത്തേക്കര്‍ റോഡ് വീണ്ടും പൊളിഞ്ഞു: റോഡിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് നാട്ടുകാര്‍: വിജിലിന്‍സിന് പരാതി
ഉപ്പുതറ പത്തേക്കര്‍ റോഡ് വീണ്ടും പൊളിഞ്ഞു: റോഡിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് നാട്ടുകാര്‍: വിജിലിന്‍സിന് പരാതി

ഇടുക്കി: നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ റീ ടാറിങ് നടത്തിയ ഉപ്പുതറ പത്തേക്കര്‍ റോഡ് പൊളിഞ്ഞതില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസി വിജിലന്‍സിലും ഹൈക്കോടതിയിലും പരാതി നല്‍കി. റോഡിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ബാബു മേച്ചേരി വിജിലന്‍സില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പാണ് 9 ലക്ഷം രൂപ വിനിയോഗിച്ച് പത്തേക്കര്‍ അങ്കണവാടി ഭാഗം മുതല്‍ പന്തുകളി കോര്‍ട്ട് വരെയുള്ള ഭാഗം റീ ടാറിങ് നടത്തിയത്. മഴക്കാലമായതോടെ റോഡിന്റെ പലഭാഗത്തും ടാറിങ് പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടു. റോഡിന്റെ ഇരുഭാഗത്തും മഴവെള്ളം ഒഴുകിപോകുന്നതിന് ഐറിഷ് ഓട നിര്‍മിക്കാത്തതിനാല്‍ റോഡില്‍ വെള്ളക്കെട്ടും രൂക്ഷമാണ്. റോഡ് നിര്‍മാണത്തില്‍ അഴിമതിയും അപാകതയുമുണ്ടെന്നും ഇതാണ് റോഡ് പൊളിയന്‍ കാരണമായതെന്നുമാണ് പരാതി. അങ്കണവാടി പടി മുതല്‍ പാലം ജങ്ഷന്‍ വരെ റോഡ് പൊളിഞ്ഞ് വലിയ രീതിയില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്. അടിയന്തരമായി ബന്ധപ്പെട്ട അധികൃതര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനൊപ്പം വെള്ളക്കെട്ട് ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






