തങ്കമണിയില്‍ പാലിയേറ്റീവ് കുടുംബസംഗമം
തങ്കമണിയില്‍ പാലിയേറ്റീവ് കുടുംബസംഗമം

ഇടുക്കി: സ്‌നേഹതീരം 2025 എന്ന പേരില്‍ കാമാക്ഷി പഞ്ചായത്ത് തല പാലിയേറ്റീവ് കുടുംബസംഗമം നടത്തി. തങ്കമണി സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. രോഗികളെയും കിടപ്പിലായവരെയും ഇവരെ പരിചരിക്കുന്നവരെയും പങ്കെടുപ്പിച്ചാണ് പരിപാടി. ഡയാലിസിസിന് വിധേയരാകുന്നവര്‍, കാന്‍സര്‍ ബാധിതര്‍, കിടപ്പുരോഗികള്‍, പ്രായാധിക്യംമൂലം കഷ്ടപ്പെടുന്നവര്‍ എന്നിവര്‍ക്ക് ഹോംകെയര്‍ സഹായ ഉപകരണങ്ങള്‍, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവ പഞ്ചായത്ത് നല്‍കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് ഡയാലിസിസ് രോഗികള്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ക്യാന്‍സര്‍ രോഗികള്‍ക്ക് മെഡിക്കല്‍ കിറ്റ് നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, പാലിയേറ്റീവ് നഴ്‌സ് പെണ്ണമ്മ തോമസിനെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ഉപഹാരം നല്‍കി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റെനി റോയി ഡോക്ടര്‍മാരെ ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം എം ജെ ജോണ്‍ ആശാപ്രവര്‍ത്തകരെ ആദരിച്ചു. തങ്കമണി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് മാറാട്ടില്‍, സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ് തുടങ്ങി സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍ സംസാരിച്ചു.
What's Your Reaction?






