വണ്ടിപ്പെരിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ഉപദ്രവിക്കാന്‍ ശ്രമിച്ച 2 പേര്‍ അറസ്റ്റില്‍
വണ്ടിപ്പെരിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ഉപദ്രവിക്കാന്‍ ശ്രമിച്ച 2 പേര്‍ അറസ്റ്റില്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ കയറ്റി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെയും സഹായിയെയും വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാറമട സ്വദേശി ശിവ(25)യെയും ഓട്ടോറിക്ഷ ഡ്രൈവറുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വെകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ സ്‌കൂളിന് സമീപത്ത് വച്ച് ശിവ ഓട്ടോറിക്ഷയില്‍ വലിച്ച് കയറ്റുകയും വണ്ടിപ്പെരിയാര്‍ പാറമടയില്‍ എത്തിയപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ കൈക്കും കാലിനും നെറ്റിയിലും പരിക്കേറ്റിട്ടുണ്ട്. ശിവ കഴിഞ്ഞ 3 വര്‍ഷമായി പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ പിറകെ നടക്കുകയായിരുന്നു. ഇതിനിടയിലാണ് മദ്യലഹരിയിലായിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ ഓട്ടോ റിക്ഷയില്‍ വലിച്ചു കയറ്റി ദേഹോപദ്രവം ഏല്‍പ്പിച്ചത്. അധ്യാപകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് മുമ്പും ശിവ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തിന് സമീപം എത്തിച്ച ലൈംഗികാതിക്രമം നടത്തിട്ടുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ സുവര്‍ണ കുമാര്‍, എഎസ്‌ഐ നിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്....
What's Your Reaction?






