കുടുംബശ്രീ ജില്ലാ കലോത്സവം 6ന് കട്ടപ്പനയില്‍

കുടുംബശ്രീ ജില്ലാ കലോത്സവം 6ന് കട്ടപ്പനയില്‍

May 3, 2025 - 15:56
May 3, 2025 - 16:02
 0
കുടുംബശ്രീ ജില്ലാ കലോത്സവം 6ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് 6ന് കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കും. രാവിലെ 9മുതല്‍ വിവിധ മത്സരങ്ങള്‍ ആരംഭിക്കും. 10ന് മന്ത്രി റോഷി അഗസ്റ്റിന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര നടി ഗായത്രി വര്‍ഷ വിശിഷ്ടാതിഥിയാകും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, ജില്ലാ പഞ്ചായത്തംഗം ആശ ആന്റണി, പ്രോഗ്രാം ചെയര്‍മാന്‍ എം സി ബിജു, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് 6ന് സമ്മാനദാനം. രചനാമത്സരങ്ങള്‍ ശനിയാഴ്ച പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ മുതല്‍ ലളിതഗാനം, മാപ്പിളപ്പാട്ട്, പ്രച്ഛന്നവേഷം, നാടോടിനൃത്തം, മിമിക്രി, മോണോ ആക്ട്, കവിതാപാരായണം, പ്രസംഗം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, നാടകം, മാര്‍ഗംകളി, സ്‌കിറ്റ്, സംഘഗാനം, സംഘനൃത്തം, കഥാപ്രസംഗം, നാടന്‍പാട്ട്, മൈം എന്നീ മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് 24, 25, 26 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന സംസ്ഥാനതല കലോത്സവത്തില്‍ പങ്കെടുക്കാം. വാര്‍ത്താസമ്മേളനത്തില്‍ ബീനാ ടോമി, എം സി ബിജു, ജി ഷിബു, മനു സോമന്‍, ഷൈനി ജിജി, രത്‌നമ്മ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow