കിടപ്പുരോഗികള്‍ക്കായി ബാക്ക് റെസ്റ്റ് സി കെയര്‍ ബെഡ് റിക്ലനര്‍: നൂതന കണ്ടുപിടിത്തവുമായി ക്രിയേറ്റിവിറ്റി കൗണ്‍സില്‍
കിടപ്പുരോഗികള്‍ക്കായി ബാക്ക് റെസ്റ്റ് സി കെയര്‍ ബെഡ് റിക്ലനര്‍: നൂതന കണ്ടുപിടിത്തവുമായി ക്രിയേറ്റിവിറ്റി കൗണ്‍സില്‍

ഇടുക്കി: കിടപ്പുരോഗികള്‍ക്ക് വളരെ എളുപ്പത്തില്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന ആദ്യത്തെ ബാക്ക് റെസ്റ്റ് സി കെയര്‍ ബെഡ് റിക്ലനര്‍ പുറത്തിറക്കി. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിയേറ്റിവിറ്റി കൗണ്‍സില്‍ ആണ് നിര്‍മാതാക്കള്‍. കട്ടിലില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന സി കെയറിന് 12 കിലോ ഭാരവും 80 സെന്റിമീറ്റര്‍ നീളവുമുണ്ട്. ഏതു കട്ടിലിലും ഇത് ഘടിപ്പിച്ച് മെഡിക്കല്‍ ബെഡ്ഡായി മാറ്റാനാകും. ഒരുകൈയ്ക്ക് ചലനശേഷിയുള്ള രോഗിക്ക്, ലിവര്‍ തിരിച്ച് ബെഡ് പ്രവര്‍ത്തിപ്പിക്കാം. വൈദ്യുതിയില്ലാത്തപ്പോഴും പ്രവര്‍ത്തിപ്പിക്കാമെന്നതാണു സവിശേഷത. കിടക്കയുടെ അടിവശത്ത് കട്ടിലിന്റെ പാതിയോളം ഭാഗത്തായി മെറ്റല്‍ ഫ്രെയിം ഘടിപ്പിക്കുന്നു. ഇതില്‍ ഗിയര്‍ ബോക്‌സ് സംവിധാനവും എളുപ്പത്തില്‍ തിരിക്കാവുന്ന ഒരു ലിവറുമാണുള്ളത്. രോഗിക്ക് ക്ഷീണം അനുഭവപ്പെടുമ്പോള്‍ ലിവര്‍ തിരിച്ച് തലഭാഗം ഉയര്‍ത്തിവയ്ക്കാം. 90 ഡിഗ്രി വരെ ഉയര്‍ത്താമെന്നതിനാല്‍ ചാരിയിരിക്കാനും സാധ്യമാകും.ഇത് രോഗിക്ക് ഭക്ഷണവും മരുന്നും നല്‍കാന്‍ പരിചരിക്കുന്നവര്‍ക്കും എളുപ്പമാകും. ചെറിയ കിടക്കകളിലും ഉപകരണം ഘടിപ്പിക്കാനാകും. നിരവധി സന്നദ്ധ സംഘടനകള്‍ ഉപകരണം വാങ്ങി നിര്‍ധനര്‍ക്ക് നല്‍കിവരുന്നു. പൂത്തോള്‍ സ്വദേശി ടി ജെ ജയിംസ്, എല്‍ത്തുരുത്ത് സ്വദേശി കെ എസ് മേഘേഷ്, കണ്ടശാംകടവ് സ്വദേശി ടോണി, അരുണ്‍ സി.ചന്ദ്രന്‍, ബോബി ഐസക് എന്നിവരാണ് ക്രിയേറ്റീവ് കൗണ്‍സിലിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. 9900 രൂപയാണ് ഉപകരണത്തിന്റെ വില. വരുംനാളുകളില്‍ സിഎസ്ആര്‍ ഫണ്ട് വഴി വില കുറച്ചോ സൗജന്യമായോ ലഭ്യമാക്കാനുള്ള ശ്രമവും നടന്നുവരികയാണ്. ഉപകരണം വാടകയ്ക്കു നല്‍കാനും പദ്ധതിയുണ്ട്. ഫോണ്‍: 8848715667.
What's Your Reaction?






