ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. പൈനാവ് താന്നിക്കണ്ടംനിരപ്പ് അറയ്ക്കല്‍ സുഭാഷ് തങ്കപ്പന്‍(33), പൈനാവ് പളിയക്കുടി സ്വദേശി സിദ്ദിഖ് അസ്‌റത്ത്(24) എന്നിവരെയാണ് ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. സ്‌കൂളില്‍ കൗണ്‍സിലിങ്ങിനിടെയാണ് 15കാരി പീഢനവിവരം വെളിപ്പെടുത്തിയത്. പൈനാവ് 56 കോളനി പൂവത്തുംകുന്നേല്‍ ബിനു മാത്യു(40) വിനെ കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. എസ്എച്ച്ഒ സന്തോഷ് സജീവും സംഘവുമാണ് അന്വേഷണം. പ്രതികളെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.